മാതൃസഹോദരിയുടെ തലയിൽ കല്ലുകൊണ്ട് ഇടിച്ച കേസിലെ പ്രതി  പിടിയിൽ

ഹരിപ്പാട്:  മാതൃസഹോദരിയുടെ തലയിൽ കല്ലുകൊണ്ട് ഇടിച്ച്  കേസിലെ പ്രതി പിടിയിൽ. തൃപ്പെരുന്തുറ പുത്തൻവീട്ടിൽ അമൽ വിഷ്ണുവിനെ (33)യാണ്​ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്​.

പള്ളിപ്പാട് പതിനൊന്നാം വാർഡിൽ അക്ഷയ നിവാസിൽ  ഹരിദാസിന്‍റെ  ഭാര്യ ലളിതയെ  (46)  കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ്​ കേസ്​. ഒക്ടോബർ 15ന് ആയിരുന്നു സംഭവം.

ലളിതയുടെ ജേഷ്ഠ സഹോദരിയുടെ മകനാണ് പ്രതി. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ ഡിവൈഎസ്പി അലക്സ് ബേബിയുടെ നിർദ്ദേശപ്രകാരം ഹരിപ്പാട് സർക്കിൾ ഇൻസ്പെക്ടർ ബിജു വി. നായർ, എസ്. ഐ. ഹുസൈൻ,  എസ്.ഐ. സത്താർ, സി.പി.ഒ.  നിഷാദ് എന്നിവരടങ്ങുന്ന സംഘം ചെന്നിത്തലയിൽ നിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Man arrested for assaulting mother's sister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.