പൂജ ചെയ്തിട്ടും നിധിയും പണവും ലഭിച്ചില്ല; പൂജാരിയെ തടഞ്ഞുവെച്ചയാൾ അറസ്റ്റിൽ

കൊണ്ടോട്ടി: പൂജ ചെയ്തിട്ടും നിധിയും സാമ്പത്തികാഭിവൃദ്ധിയും ലഭിക്കാത്തതിൽ പ്രകോപിതനായി പൂജാരിയ തടഞ്ഞുവെച്ചയാൾ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി തറയിട്ടാൽ സ്വദേശി കളത്തിങ്ങൽ ജാഫർ അലിയാണ് പിടിയിലായത്.

കരിപ്പൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജാഫർ അലിയുടെ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ രണ്ട് സുഹൃത്തുക്കളെ കൂടി പൊലീസ് തിരയുന്നുണ്ട്.

ഒമ്പത് മാസം മുമ്പ് തമിഴ്നാട് എടപ്പാടി സ്വദേശിയായ പൂജാരിയെ ജാഫർ അലി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇയാളുടെ വീട്ടിലും പോത്ത് ഫാമിലുമായി പൂജകൾ നടത്തി. പൂജ കഴിയുന്നതോടെ മണ്ണിനടിയിൽ നിന്നും നിധി ലഭിക്കുമെന്നാണ് പൂജാരി പറഞ്ഞതത്രെ. പൂജാരിക്ക് പൂജക്കും മറ്റുമായി ലക്ഷങ്ങൾ ജാഫർ അലി നൽകുകയും ചെയ്തിരുന്നു.

എന്നാൽ, നിധിയൊന്നും ഇതുവരെ ലഭിച്ചില്ല. ഇതിനിടെ, കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും പൂജക്കായി എത്തിയ പൂജാരിയെ ജാഫർ അലി തടഞ്ഞുവെക്കുകയായിരുന്നു. തന്‍റെ പണം തിരികെ ആവശ്യപ്പെട്ടാണ് തടഞ്ഞുവെച്ചത്. ഇതേതുടർന്ന് പൂജാരിയുടെ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസെത്തി പൂജാരിയെ മോചിപ്പിക്കുകയായിരുന്നു. 

Tags:    
News Summary - man arrested for captive priest in Kondotty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-04 01:21 GMT