ദോഷം മാറാൻ പൂജ; സ്ത്രീയിൽനിന്ന് നാലു ലക്ഷം തട്ടിയ മന്ത്രവാദി അറസ്റ്റിൽ

പത്തനംതിട്ട: പൂജ നടത്താൻ അർബുദ രോഗിയിൽനിന്ന് നാലു ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ മന്ത്രവാദി അറസ്റ്റിൽ. പത്തനംതിട്ട കോന്നിയിൽ ഐരവൺ മാടത്തേത്ത് വീട്ടിൽ ബാലനാണ് അറസ്റ്റിലായത്.

ബാലന്‍റെ വീടിന് സമീപത്തെ നിർധന കുടുംബത്തിലെ അർബുദ രോഗിയായ സ്ത്രീയിൽനിന്നും ദോഷങ്ങൾ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്. ഇത്തരത്തിൽ ആറിലധികം കുടുംബങ്ങളിൽനിന്നും പണം തട്ടിയതായാണ് വിവരം.

വഞ്ചനാകുറ്റത്തിനും ദുർമന്ത്രവാദം നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയതിനുമാണ് കേസെടുത്തത്. നിരവധി സ്ത്രീകൾ ചേർന്നാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.

ഭർത്താവിന് ഒരു ദോഷമുണ്ടെന്നും അത് മാറ്റാൻ പൂജ നടത്തണമെന്നും പറഞ്ഞ് സ്ത്രീകളെ സമീപിച്ച് വിശ്വസിപ്പിച്ചാണ് ഇയാൾ കൂടുതലും പണം തട്ടിയിരുന്നത്.

Tags:    
News Summary - Pooja to remove evil; man arrested for extorting Rs 4 lakh from woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.