ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ബോംബുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ഗുരുവായൂർ നെന്മിനിയിൽ വാടകക്ക് താമസിക്കുന്ന തൃശൂർ പുല്ലഴി കോഴിപറമ്പിൽ സജീവനെയാണ് ടെമ്പ്ൾ പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 9.30ഓടെയാണ് തിരുവനന്തപുരത്തെ പൊലീസ് കണ്ട്രോള് റൂമിലേക്ക് വിളി വന്നത്. ഉടൻ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന ഭക്തരെ പുറത്താക്കി പരിശോധന നടത്തിയിരുന്നു. സന്ദേശം വ്യാജമെന്ന് കണ്ടെത്തിയതോടെ വിളിച്ച ആളുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മമ്മിയൂരിൽനിന്ന് പിടികൂടിയത്.
മദ്യലഹരിയില്‍ വിളിച്ചതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. നേരത്തേയും പ്രതി സമാന രീതിയില്‍ ഭീഷണി മുഴക്കിയതായും കലക്ടറേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നല്‍കിയതിന് ഇയാള്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കേസുണ്ടെന്നും പൊലീസ് അറിയിച്ചു. ഇയാളെ റിമാൻഡ് ചെയ്തു.
ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പരിശോധനക്ക് ശേഷമാണ് ഭക്തരെ അകത്തേക്ക് കടത്തിവിടുന്നത്. ബാഗുകൾ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാൻ അനുവദിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.