Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുരുവായൂര്‍...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍

text_fields
bookmark_border
Guruvayur temple
cancel
Listen to this Article

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ബോംബുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ഗുരുവായൂർ നെന്മിനിയിൽ വാടകക്ക്​ താമസിക്കുന്ന തൃശൂർ പുല്ലഴി കോഴിപറമ്പിൽ സജീവനെയാണ് ടെമ്പ്​ൾ പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി 9.30ഓടെയാണ് തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളി വന്നത്. ഉടൻ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന ഭക്തരെ പുറത്താക്കി പരിശോധന നടത്തിയിരുന്നു. സന്ദേശം വ്യാജമെന്ന്​ കണ്ടെത്തിയതോടെ വിളിച്ച ആളുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മമ്മിയൂരിൽനിന്ന്​ പിടികൂടിയത്.

മദ്യലഹരിയില്‍ വിളിച്ചതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. നേരത്തേയും പ്രതി സമാന രീതിയില്‍ ഭീഷണി മുഴക്കിയതായും കലക്ടറേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നല്‍കിയതിന്​ ഇയാള്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കേസുണ്ടെന്നും പൊലീസ്​ അറിയിച്ചു. ഇയാളെ റിമാൻഡ്​ ചെയ്തു.

ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പരിശോധനക്ക്​ ശേഷമാണ് ഭക്തരെ അകത്തേക്ക്​ കടത്തിവിടുന്നത്. ബാഗുകൾ ക്ഷേത്രത്തിലേക്ക്​ കൊണ്ടുപോകാൻ അനുവദിക്കുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb threatGuruvayur temple
News Summary - man arrested for fake bomb threat at Guruvayur temple
Next Story