ഹെൽമറ്റ് ധരിച്ച് 60,000 രൂപയുടെ മദ്യം ബിവറേജസിൽനിന്ന് മോഷ്ടിച്ച യുവാവ് പിടിയിൽ

കോട്ടയം: ബിവറേജസ് കോർപറേഷന്റെ മണിപ്പുഴയിലെ സൂപ്പർമാർക്കറ്റിൽ നിന്നും മദ്യം മോഷ്ടിച്ചയാൾ അറസ്റ്റിൽ. തിരുവനന്തപുരം പേരൂർക്കട സ്വദേശിയും ഇപ്പോൾ വാകത്താനം പുതുശ്ശേരി ഭാഗത്ത് അച്ഛൻപറമ്പിൽ വീട്ടിൽ താമസിക്കുകയും ചെയ്യുന്ന വിഷ്ണു ടി.എം എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം കോടിമാതയിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപറേഷന്റെ സൂപ്പർ മാർക്കറ്റിൽ ഇയാൾ പല ദിവസങ്ങളിലായി എത്തിയാണ് മോഷണം നടത്തിയത്. ഹെൽമെറ്റ് ധരിച്ചെത്തി 60,000 രൂപ വിലവരുന്ന പല ബ്രാൻഡിലുള്ള മദ്യമാണ് ഇയാൾ കവർന്നത്.

മദ്യം മോഷണം പോയതായി കണ്ടെത്തിയതിനെ തുടർന്ന് ജീവനക്കാർ ചിങ്ങവനം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ ബൈക്കുമായെത്തിയ യുവാവിനെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.ഐ സജീർ, സദക്കത്തുല്ല, എ.എസ്.ഐ അനിൽ, സി.പി.ഒ സത്താർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - man arrested for liquor theft at manipuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.