ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് പീഡിപ്പിച്ച് വിദ്യാർഥിനിയുടെ ആഭരണങ്ങൾ തട്ടിയയാൾ പിടിയിൽ

വെള്ളറട: ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ആഭരണങ്ങളും പണവും തട്ടിയ യുവാവ് പൊലീസ് പിടിയിലായി. ചെറിയ കൊല്ല പുന്നാക്കര വാറുവിളാകത്തു വീട്ടില്‍ അനു (21) ആണ് പിടിയിലായത്.

പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഒരു വര്‍ഷത്തോളമായി പീഡിപ്പിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ ആഭരണങ്ങളും പണവും ഇയാള്‍ പലപ്പോഴായി കൈക്കലാക്കിയിരുന്നു.

വെള്ളറട സി.ഐ എം.ആര്‍ മൃദുല്‍ കുമാറിന്‍റെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ പിടികൂടിയത്. പണയം വെച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും കണ്ടത്തി. പോസ്‌കോ നിയമപ്രകാരം പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Tags:    
News Summary - Man arrested for molesting student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.