അഗളി: എയർ ഗൺ ഉപയോഗിച്ച് ആദിവാസി ദമ്പതികളെ വെടിവെച്ച ഭൂവുടമ അറസ്റ്റിൽ. ആദിവാസി ദമ്പതികളായ ചെല്ലി, നഞ്ചൻ എന്നിവർക്ക് നേരെ വെടിയുതിർത്ത മഞ്ചിക്കണ്ടിയിലെ ഈശ്വരസ്വാമി ഗൗണ്ടറാണ് പിടിയിലായത്. ഒാടിമാറിയതിനാൽ ദമ്പതികൾക്ക് വെടിയേറ്റില്ല.
തിങ്കളാഴ്ച ഉച്ചയോടെ പുതൂർ പഞ്ചായത്തിലെ മഞ്ചിക്കണ്ടിക്ക് സമീപം പഴത്തോട്ടം ഫാമിലാണ് സംഭവം. ഈശ്വരസ്വാമി ഗൗണ്ടറുടെ കൃഷിസ്ഥലത്ത് കാലികളെ മേയാൻ വിട്ടതിനാണ് വെടിയുതിർത്തതെന്ന് അഗളി പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറോട് നിർദേശിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.