വ്യാപാരസ്ഥാപനം അടിച്ചുതകർത്ത് പൈസ കവർന്നയാൾ പിടിയിൽ

പാലോട്: വ്യാപാര സ്ഥാപനം അടിച്ചു തകർത്ത് പൈസ കവർന്നയാൾ പിടിയിൽ. ദലിം (കറുമ്പൻ) എന്നയാളാണ് പാലോട് പൊലീസിന്‍റെ പിടിയിലായത്. പാലോട് പെരിങ്ങമ്മല ജങ്ഷനിലെ തറവാട്ടിൽ ഹോം അപ്ലയൻസ് എന്ന സ്ഥാപനത്തിൽ കയറി അക്രമം നടത്തി കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 8000 രൂപ കവർന്നതിനാണ് അറസ്റ്റ്.

വ്യാഴാഴ്ച വൈകുന്നേരം 5.30ന് പ്രതി കടയിലെത്തി ഉടമയോട് പൈസ ആവശ്യപ്പെടുകയും പൈസ നൽകാത്തതിനെ തുടർന്ന് കടയിൽ അതിക്രമിച്ച് കയറി കട ഉടമയെ മർദ്ദിക്കാൻ തുടങ്ങുകയുമായിരുന്നു. തുടർന്ന് ക്യാഷ് കൗണ്ടറിൽ നിന്ന് പണമെടുത്ത് പോവുകയായിരുന്നു. തിരുവനന്തരപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ദിവ്യ ഗോപിനാഥ്ന്റെ നിർദേശാനുസരണം നെടുമങ്ങാട് ഡി.വൈ.എസ്.പി സുൾഫിക്കറിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ പി.ഷാജിമോൻ, എസ്.ഐ നിസ്സാറുദീൻ, ജി.എസ്.ഐമാരായ ഉദയകുമാർ, വിനോദ് വി.വി, എസ്.സി.പി.ഒ സജീവ്, റിയാസ്, സി.പി.ഒ സുലൈമാൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

Tags:    
News Summary - Man arrested for stealing money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.