വർക്കല ടൂറിസം കേന്ദ്രത്തിൽ നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വർക്കല: വർക്കല ടൂറിസം കേന്ദ്രത്തിൽ നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം വെങ്ങാനൂർ കോവളം കെ.എസ് റോഡിൽ തുണ്ടുവിള വീട്ടിൽ ദിവർ (22) ആണ് എക്സൈസിന്റെ പിടിയിലായത്.

വർക്കല ടൂറിസം കേന്ദ്രത്തിൽ ലഹരി വിൽപ്പനയും ഉപഭോഗവും വർധിക്കുന്ന സാഹചര്യത്തിൽ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തുന്നതിനിടെയാണ് വൻ കഞ്ചാവ് വേട്ട നടന്നത്. പാപനാശം ബീച്ച്, ഹെലിപ്പാട്, കുരയ്ക്കണ്ണി,തിരുവമ്പാടി എന്നീ ഭാഗങ്ങളിലായാണ് എകസൈസ് ടീം പരിശോധന നടത്തിയത്.

തിരുവമ്പാടിയിൽ അഡാക്കിന്റെ അക്വാറിയത്തിനു മുൻവശത്തു വെച്ചാണ് പിടിയിലായത്. പിടിയിലാവുമ്പോൾ ഇയാളുടെ കൈയിലുണ്ടായിരുന്ന വിൽപ്പനക്കായി കരുതിയ കഞ്ചാവും എക്സൈസ് ടീം കണ്ടെടുത്തു.

ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും എക്സൈസ് അധികൃതർ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ കെ. വിനോദ്, പ്രിവൻ്റീവ് ഓഫീസർ സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, ഷൈൻ, അരുൺ മോഹൻ, പ്രിൻസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Man arrested with 4 kg of cannabis at Varkala tourism center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.