താമരശ്ശേരി: പൊലീസിന്റെ വാഹന പരിശോധനയിൽ നിർത്താതെ പോയ കാർ അപകടത്തിൽപ്പെട്ടു. കാറിൽ നിന്നും ന്യൂജെൻ മയക്ക് മരുന്നുകൾ പൊലീസ് പിടികൂടി. വാവാട് ഇരുമോത് പുൽക്കുഴിയിൽ മിദ് ലാജ് (27) നെയാണ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു.
ദേശീയപാതയിൽ പുതുപ്പാടി കൈതപൊയിലിലാണ് സംഭവം. വാഹന പരിശോധനയുടെ ഭാഗമായി താമരശ്ശേരി എസ്.ഐ. ലളിതയുടെ നേതൃത്വത്തിൽ കൈ കാണിച്ചെങ്കിലും വയനാട് ഭാഗത്ത് നിന്നും വന്ന കെ.എ-03. എ.എഫ് - 1261 നമ്പർ കാർ നിർത്താതെ പോകുകയായിരുന്നു. അപകടകരമാം വിധം ഓടിച്ച് പോയ കാർ, ബൈക്കിലും ലോറിയിലും ഇടിച്ചു. പിന്തുടർന്ന് എത്തിയ പൊലീസ് കാർ പരിശോധിച്ചപ്പോഴാണ് വാഹനത്തിൽ നിന്നും 8.360 ഗ്രാം തൂക്കം വരുന്ന 21 എം.ഡി.എം.എ ഗുളികകളും 650 മില്ലി ഗ്രാം മെത്താ ആഫിറ്റമിനും കണ്ടെടുത്തത്.
താമരശ്ശേരി എസ് ഐ ലളിത, ജൂനിയർ എസ്.ഐ ശ്രീജിത്, എ. എസ്.ഐ ജയപ്രകാശ്, ഡ്രൈവർ ജിലു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.