മലപ്പുറത്ത്​​ യുവാവി​െൻറ ജനനേന്ദ്രിയം മുറിച്ചു: യുവതി കസ്​റ്റഡിയിൽ

മലപ്പുറം: കുറ്റിപ്പുറം​ ടൗണിലെ ലോഡ്ജിൽ യുവതിയോടൊപ്പം മുറിയെടുത്ത യുവാവി​​​​​​​​​​െൻറ ജനനേന്ദ്രിയം മുറിച്ചു. കുറ്റിപ്പുറം പി.കെ ടവർ ലോഡ്​ജിലാണ്​ സംഭവം. തിരൂർ പുറത്തൂർ സ്വദേശി ഇർഷാദാണ്​ (23) ആക്രമണത്തിനിരയായത്​. വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇർഷാദിനെ വിദഗ്​ധ ചികിത്സക്കായി കോഴിക്കോട്​ മിംസ് ആശുപത്രിയിലേക്ക് മാറ്റി. 

ജനനേന്ദ്രിയം 70% ഛേദിച്ച നിലയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പെരുമ്പാവൂർ സ്വദേശിയായ മുപ്പതുകാരിയെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. 

കഴിഞ്ഞ ദിവസമാണ്​ യുവാവും യുവതിയും ലോഡ്​ജിൽ മുറിയെടുത്തത്​. ഇർഷാദും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇർഷാദി​​​​​​​െൻറ വിവാഹം ഉറപ്പിച്ചതിനെ തുടർന്ന്​ യുവതി ഇയാളുമായി പിരിഞ്ഞിരുന്നു. രാവിലെ യുവതി ഇർഷാദിനെ കുറ്റിപ്പുറത്തേക്ക്​ വിളിച്ചു വരുത്തുകയായിരുന്നു​. 

സ്വയം പരിക്കേൽപ്പിച്ചതാണെന്നാണ്​ യുവാവ്​ പൊലീസിനു നൽകിയ മൊഴിയത്. എന്നാൽ, താൻ മുറിച്ചതാണെന്ന് യുവതിയും മൊഴി നൽകിയിട്ടുണ്ട്. ഇരുവരും ആറു മാസം മുൻപ് രജിസ്റ്റർ വിവാഹം ചെയ്തിരുന്നതായി പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. 

Tags:    
News Summary - man attacked in lodge- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.