ആലപ്പുഴ: വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി കപ്പലണ്ടി കച്ചവടക്കാരൻ. കേരള വാട്ടർ അതോറിറ്റിയുടെ രാമങ്കരി ടൗണിലുള്ള വാട്ടർ ടാങ്കിന് മുകളിൽ കയറിയാണ് കപ്പലണ്ടി കച്ചവടക്കാരനായ ട്രിബ്ളി (52) ആതമഹത്യാ ഭീഷണി മുഴക്കുന്നത്. ഇയാളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി പൊലീസും നാട്ടുകാരും സ്ഥലത്തുണ്ട്.
വ്യത്യസ്ത ആവശ്യങ്ങളാണ് ട്രിബ്ളി ഉന്നയിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ പേരിലുള്ള ഒരു കേസ് ഒഴിവാക്കണമെന്നും കുടുംബ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. തന്‍റെ പേരിൽ കേസ് കെട്ടിച്ചമച്ചതാണെന്നാണ് ട്രിബ്ളി പറയുന്നത്.
കുടുംബവുമായി അകന്നു കഴിയുകയാണ് ട്രിബ്ളി. മക്കളെ കാണണമെന്ന ആവശ്യവും ട്രിബ്ളി ഉന്നയിക്കുന്നുണ്ട്.
ട്രിബ്ളിയുടെ ഭാര്യ, മകൾ, സഹോദരി തുടങ്ങിയവരെ സ്ഥലത്തെത്തിച്ചത് അനുനയിപ്പിക്കാനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്. ട്രിബ്ളി ടാങ്കിന് മുകളിൽ നിന്ന് ചാടുകയാണെങ്കിൽ അത് തടയാനും അപകടം ഒഴിവാക്കാനും ഫയർഫോഴ്സിനെ വിളിച്ചിട്ടുണ്ട്.
updating...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.