ഡിഷ് ടി.വി സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു മരിച്ചു

ചെങ്ങന്നൂർ: ബുധനൂരിൽ വീണ്ടും വൈദ്യുതാഘാമേറ്റ് മരണം. ഡിഷ് ടി.വി സ്ഥാപിക്കുന്നതിനിടയിൽ ഷോക്കേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു. വീട്ടുടമസ്ഥനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ബുധനൂർ പെരിങ്ങാട് തോപ്പിൽ ചന്തക്കു സമീപം കുറിഞ്ഞിത്തറ താഴ്ചയിൽ നിധീഷ് ഭവനത്തിൽ പരേതരായ അച്ചൻകുഞ്ഞ്-ജഗദമ്മ ദമ്പതികളുടെ മകനും ഡിഷ് ടി.വി സ്ഥാപന ഉടമയുമായ നിധീഷ് കുമാർ (36) ആണ് മരിച്ചത്. പരിക്കേറ്റ ബുധനൂർ കടമ്പൂർ താളുകാട്ട് വർഗീസിനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണു അപകടം. 

കടമ്പൂരിൽ പുതിയതായി നിർമ്മിച്ച വീട്ടിൽ ഡിഷ് ടി.വി സ്ഥാപിക്കുന്നതിനിടെ വെൽഡിങ് ജോലി നടത്തവേയോണ് നിധീഷിന് ഷോക്കേറ്റത്. വീട്ടുടമസ്ഥനായ വർഗീസ് സഹായിയായി നിൽക്കുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നിധീഷിന്‍റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരുമലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാന്നാർ പൊലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. ഭാര്യ: സുനിത. സഹോദരൻ: അനീഷ്.

Tags:    
News Summary - Man Dead in Electric Shock in Chengannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.