ചുമർ തുരക്കുന്നതിനിടെ വൈദ്യുതി വയർ മുറിഞ്ഞ്​ ഷോക്കേറ്റ് മരിച്ചു

ബാലുശ്ശേരി: ജനൽ സ്ഥാപിക്കുന്നതിനായി വീട്ടിലെ ചുമർ ഡ്രില്ലിങ്​ മെഷീൻ ഉപയോഗിച്ച്​ തുരക്കവേ ഷോക്കേറ്റ് മരിച്ചു. കിനാലൂർ കളരിക്കണ്ടിപ്പൊയിൽ താമസിക്കുന്ന ചൂരക്കണ്ടി അനിൽ കുമാറാണ് (52) മരിച്ചത്. വെള്ളിയാഴ്​ചയാണ്​ സംഭവം.

വീട്ടിലെ ഇരുമ്പു കോണിയിൽ ചവിട്ടിനിന്ന്​ ഡ്രില്ലിങ് നടത്തവേ ചുമരിനുള്ളിലുണ്ടായിരുന്ന വൈദ്യുതി വയർ മുറിഞ്ഞ്​ ഷോക്കേൽക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

പിതാവ്​: പരേതനായ കടുങ്ങൻ. മാതാവ്​: ദേവി. ഭാര്യ: വത്സല. മക്കൾ: അഭിനവ്, അഭിനന്ദ്, അഭിനാഥ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.