പ്രഭാത സവാരിക്കിടെ സി.പി.എം നേതാവ് സുഹൃത്തിന്റെ ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു

എരുമപ്പെട്ടി: പ്രഭാത സവാരിക്കിടെ സുഹൃത്തിന്‍റെ ഓട്ടോറിക്ഷ ഇടിച്ച് സി.പി.എം നേതാവ് മരിച്ചു. കടങ്ങോട് ചീരാത്ത് വീട്ടിൽ മോഹനനാണ് (57) മരിച്ചത്. വെള്ളറക്കാട് സർവീസ് സഹകരണ സംഘം ജീവനക്കാരനും സി.പി.എം കടങ്ങോട് ലോക്കൽ കമ്മറ്റിയംഗവുമാണ്.

വ്യാഴാഴ്ച പുലർച്ചെ ആറോടെ കടങ്ങോട് കൈകുളങ്ങര ക്ഷേത്രത്തിനു സമീപം മെയിൻ റോഡിലാണ് അപകടമുണ്ടായത്. റോഡിലൂടെ നടക്കുകയായിരുന്ന മോഹനന്‍റെ പിറകിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ മോഹനനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: കാഞ്ചന (കടങ്ങോട് പഞ്ചായത്ത് മുൻ അംഗം) മക്കൾ: അശ്വതി നന്ദ, ആര്യ നന്ദ.

Tags:    
News Summary - man died hit by autorikshaw during morning walk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-04 01:21 GMT