ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവം: അസി. എന്‍ജിനീയര്‍ അറസ്റ്റിൽ

തൃപ്പൂണിത്തുറ: അന്ധകാരത്തോട് പാലം നിര്‍മാണ സ്ഥലത്ത് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തില്‍ നടപടി കടുപ്പിച്ച് പൊലീസ്. പാലം വിഭാഗം ചുമതലയുള്ള പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ മൂവാറ്റുപുഴ കദളിക്കാട് വടക്കേക്കര വീട്ടില്‍ വിനീത വര്‍ഗീസിനെ (41) ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ അറസ്റ്റാണ് വിനീതയുടേത്. കഴിഞ്ഞ ദിവസം ഓവര്‍സിയര്‍ ഇരുമ്പനം വേലിക്കകത്ത് സുമേഷ് (44), കരാറുകാരന്‍ മൂവാറ്റുപുഴ പാണ്ടപ്പിള്ളി വര്‍ക്കിച്ചന്‍ കെ. വളമറ്റം (31) എന്നിവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, അസി. എൻജിനീയര്‍, ഓവര്‍സിയര്‍ എന്നിവരെ ആദ്യം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. 

Tags:    
News Summary - Man dies after bike overturns: Asst. Engineer arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.