മത്സ്യവില്പനക്കിടെ തൊഴിലാളി മാർക്കറ്റിൽ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: മത്സ്യവില്പനക്കിടെ മത്സ്യത്തൊഴിലാളി മരിച്ചു. പാലത്ത് പൂവനത്ത് താഴത്ത് താമസിക്കുന്ന നൈനാം വളപ്പ് എൻ.വി. ഉമ്മർകോയ (60) ആണ് ഇടിയങ്ങര മാർക്കറ്റിൽ കുഴഞ്ഞു വീണു മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. മൃതദേഹം ബീച്ച് ആശുപത്രി മോർച്ചറിയിൽ. ചെമ്മങ്ങാട് പൊലീസ് തുടർ നടപടി സ്വീകരിച്ചു.

നൈനാം വളപ്പ് പരേതനായ എൻ.വി. അബ്ദുറഹിമാന്റെയും പാത്തുമ്മയിയുടെയും മകനാണ്. ഭാര്യ: സൗദാബി.

മക്കൾ: ഉനൈസ്, ഉബൈസ്, മു‍ർഷിദ. മരുമകൻ: ഷമീം. സഹോദങ്ങൾ: മുസ്തഫ, അബ്ദുൽ റസാഖ്, സഫിയ, ഖദീജ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിനു പാലത്ത് ഊട്ടുകുളം ജുമുഅത്ത് പള്ളിയിൽ.

ഖബറടക്കം ഉച്ചക്ക് രണ്ടിന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ.

Tags:    
News Summary - Man dies of cardiac arrest while selling fish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.