നെടുമ്പാശ്ശേരി: റദ്ദാക്കിയ ടിക്കറ്റുമായി വിമാനത്താവളത്തിനുള്ളിൽ കടന്നയാൾ അറസ്റ്റിൽ. ഏറ്റുമാനൂർ സ്വദേശി ഫാബിനാണ് അറസ്റ്റിലായത്.
ഇയാളും ഭാര്യയും രണ്ട് കുട്ടികളും ഇന്നത്തെ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോ വഴി മെൽബണിലേക്ക് പോകുന്നതിന് ടിക്കറ്റെടുത്തിരുന്നു. പക്ഷേ 24ാം തീയതി ഫാബിൻ അയാളുടെ ടിക്കറ്റ് മാത്രം റദ്ദാക്കി. എന്നാൽ, ഈ വിവരം മറച്ചുവച്ച് ഭാര്യക്കും മക്കൾക്കുമൊപ്പം ഇയാളും വിമാന താവളത്തിനകത്ത് കടന്നു.
ഇയാൾ കൗണ്ടറിൽ ടിക്കറ്റ് ക്ലിയർ ചെയ്യാതെ മാറി നിൽക്കുന്നതു കണ്ട് എയർലൈൻസ് അധികൃതർ സി.ഐ.എസ്.എഫിന് വിവരം നൽകി. തുടർന്ന് സി.ഐ.എസ്.എഫിന്റെ ചോദ്യം ചെയ്യലിലാണ് ഭാര്യയെയും മക്കളേയും കൗണ്ടറിൽ സഹായിക്കുന്നതിനായി അകത്തു കയറാനാണ് ടിക്കറ്റെടുത്തതെന്നും പിന്നീട് റദ്ദാക്കിയതാണെന്നും ഇയാൾ അറിയിച്ചത്.
നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ടിക്കറ്റുകൾ റദ്ദാക്കിയാൽ അത് എയർലൈൻസിന്റെ കമ്പ്യൂട്ടറിൽ പരിശോധിച്ചാലേ വെളിപ്പെടുകയുള്ളൂ. ഈ പഴുതുപയോഗിച്ചാണ് റദ്ദാക്കിയ ടിക്കറ്റുപയോഗിച്ച് ഇയാൾ വിമാനത്താവളത്തിൽ കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.