കൊച്ചി: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വയോധികന് ജീവപര്യന്തം തടവുശിക്ഷ. 2015ൽ മുളവുകാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകക്കേസിലാണ് മുളവുകാട് പൊന്നാരിമംഗലത്ത് കൃഷിഭവന് സമീപം ഓളിപ്പറമ്പിൽ ജോൺസൺ ഡിസിൽവക്ക് (58) എറണാകുളം അഡി. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ്-6 കോടതി ജീവപര്യന്തം വിധിച്ചത്.
2015 മേയ് ആറിന് വെളുപ്പിനാണ് കേസിനാസ്പദമായ സംഭവം. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഭാര്യ മെർലിനെ കൊലപ്പെടുത്തിയത്. കൊല നടത്തിയശേഷം ജോൺസൺ ആത്മഹത്യക്കു ശ്രമിച്ചെങ്കിലും വിഫലമായി. ചികിത്സക്കുശേഷം അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്യുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു.
അന്നത്തെ സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ഫ്രാൻസിസ് ഷെൽബി, പൊലീസുകാരായ ഉണ്ണികൃഷ്ണൻ, അനിൽകുമാർ, മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷനെ സഹായിക്കാൻ മുളവുകാട് സ്റ്റേഷനിലെ സിബിൽ ഫാസിലുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.