ഗൂഡല്ലൂർ: കുടുംബവഴക്കിനിടെ ഭാര്യയെ തലക്കടിച്ച് കൊന്ന് മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു. ഭർത്താവിനെ പൊലീസ് അറസസ്റ്റ് ചെയ്തു.ഗൂഡല്ലൂർ പുത്തൂർ വയലിലെ കർഷകൻ മോഹനന്റെ ഭാര്യ ഉഷയാണ് (50)കൊല്ലപ്പെട്ടത്. മൃതദേഹം പാടന്തര-ദേവർഷോല റോഡിൽ സർക്കാർ മൂലക്ക് സമീപം കോഴിമാലിന്യം തള്ളുന്ന ഭാഗത്ത് കാട്ടിൽനിന്ന് കണ്ടെത്തി.
മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒക്ടോബർ 20ന് ഉഷയെ കാണവനില്ലെന്ന് സഹോദരൻ സത്യൻ ഗൂഡല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് വീട്ടിലെത്തി പരിശോധിക്കവേ രക്തക്കറ കാണുകയും മോഹനനെ ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്നാണ് ഇയാൾ കൊലപാതക സംഭവം വിവരിച്ചത്. തിങ്കളാഴ്ച ഒരു കല്യാണത്തിന് പോയി മടങ്ങിവന്ന ഉഷയും ഭർത്താവും തമ്മിലുണ്ടായ കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇവർ വഴക്കിടുന്നത് പതിവായതിനാൽ അയൽവാസികൾ തിരിഞ്ഞുനോക്കാറില്ല എന്നാണ് പറയപ്പെടുന്നത്. തിങ്കളാഴ്ച വൈകിട്ട് മൂന്നിനാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവം ഉണ്ടായത് എന്ന് പൊലീസ് പറഞ്ഞു. മക്കൾ: മോനിഷ്,രതീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.