ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പെരുമ്പാവൂർ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ‍‍പള്ളിക്കവല മാടവന പരേതനായ കൊച്ചുപരീതിന്റെ മകൻ അബു (54) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 9.30ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലായിരുന്നു അപകടം. തടി ഏജന്റായ അബു വെയ്ബ്രിഡ്ജിൽ നിന്നും കെ.എസ് ആർ.ടി.സി സ്റ്റാന്റിന് സമീപത്തെ പള്ളിയിലേക്ക് നമസ്ക്കാരത്തിന് പോകുമ്പോൾ എതിർ ദിശയിയിൽനിന്നു വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.

പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായാറാഴ്ച രാവിലെ നില വഷളായി. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഞായറാഴ്ച വൈകീട്ട് മരിച്ചു.

മാതാവ്: നബീസ. ഭാര്യ: റംല. മക്കൾ: മാഹിൻഷ, ആസിഫ് (വിദ്യാർഥികൾ). പെരുമ്പാവൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടത്തി ഉച്ചയോടെ മുടിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. 

Tags:    
News Summary - man killed in bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.