ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

അടിമാലി: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വൈദ്യുത വകുപ്പിൽ താല്കാലിക ജീവനക്കാരനായ മാമലക്കണ്ടം വട്ടക്കുഴിയിൽ ഡെനീഷ് (24 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഡെനിഷിന്റെ അമ്മയുടെ സഹോദരിയുടെ മകൻ രാജീവിന് (26) ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചു.

വാളറ കുളമാ കുഴി സ്വദേശിയാണ് രാജീവ്. തിങ്കളാഴ്ച രാവിലെ 8.30 ന് നേര്യമംഗലം മൂന്നാം മൈലിലാണ് അപകടം. കെഎസ്ഇബി താൽക്കാലിക ജീവനക്കാരായ ഇവർ ബൈക്കിൽ കോതമംഗലത്തേക്ക് പോകവെ അടിമാലിയിലേക്ക് വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തൽക്ഷണം ഡെനീഷ് മരണമടഞ്ഞു.

ബെന്നി -ഓമന ദമ്പതികളുടെ മകനാണ്. ഡെനീഷിന്റെ മൃതദേഹം കോതമംഗലം താലുക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. അടിമാലി പൊലീസ് മേൽ നടപടി സ്വീകരിച്ചു.

Tags:    
News Summary - man killed in bus-bike collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.