പൊലീസ് സ്റ്റേഷനിലേക്ക് യുവാവ് ബൈക്ക് ഓടിച്ചു കയറ്റി; പൊലീസ് ഓഫിസർക്ക് പരിക്ക്

നേമം: കഞ്ചാവ് കേസ് ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി. മൽപ്പിടിത്തത്തിനിടെ സിവിൽ പൊലീസ് ഓഫിസർക്ക് പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.

തിങ്കളാഴ്ച വൈകീട്ട് 5 മണിയോടുകൂടി തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആറ്റുകാൽ പാടശേരി സ്വദേശി അപ്പു എന്ന് വിളിക്കുന്ന സജിത്ത് (22) ആണ് ബൈക്കുമായി പൊലീസ് സ്റ്റേഷന്റെ ഉള്ളിൽ കയറിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് സജിത്ത്. ഒരുമാസം മുമ്പ് ആറ്റുകാൽ ഭാഗത്തെ വായനശാലയും ഫർണിച്ചറും ഇയാൾ അടിച്ചുതകർത്തിരുന്നു. സംഭവത്തിൽ അന്ന് ആരും പരാതി നൽകാത്തതിനാൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നില്ല. പൊലീസ് ഇടപെട്ട് ഇയാളെ ഊളമ്പാറയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. അതിനുശേഷം വീണ്ടും കഞ്ചാവ് ഉപയോഗിക്കുകയും അക്രമാസക്തനാവുകയും ചെയ്തു. തുടർന്ന് പൊലീസ് ഇയാളുടെ വീട്ടിൽ അന്വേഷിച്ചു പോയിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി ഇന്നലെ സ്റ്റേഷനുള്ളിലേക്ക് ബൈക്ക് ഓടിച്ചു കയറ്റിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Tags:    
News Summary - Man rides bike to the police station; Police officer injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.