പി.എസ്‌.സി പരീക്ഷക്കിടയിൽ ഉദ്യോഗാർഥി ചോദ്യപേപ്പറുമായി കടന്നു 

മ​ഞ്ചേ​ശ്വ​രം: പി.​എ​സ്‌.​സി പ​രീ​ക്ഷ​ക്കി​ട​യി​ൽ നാ​ട​കീ​യ​രം​ഗം. ഉ​ദ്യോ​ഗാ​ർ​ഥി ചോ​ദ്യ​പേ​പ്പ​റു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ന്ന പൊ​ലീ​സ് കോ​ൺ​സ്​​റ്റ​ബി​ൾ പ​രീ​ക്ഷ​ക്കി​ട​യി​ലാ​ണ് സം​ഭ​വം. കു​ഞ്ച​ത്തൂ​ർ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ ന​ട​ന്ന പ​രീ​ക്ഷ​ക്കി​ട​യി​ലാ​ണ് നാ​ട​കീ​യ​രം​ഗം അ​ര​ങ്ങേ​റി​യ​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ​ന്തോ​ഷ് എ​ന്ന​യാ​ളാ​ണ് ചോ​ദ്യ​പേ​പ്പ​റു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​ത്.

പ​രീ​ക്ഷ​തു​ട​ങ്ങി അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​യാ​ൾ ചോ​ദ്യ​പേ​പ്പ​ർ എ​ടു​ത്ത​ശേ​ഷം പ​രീ​ക്ഷ ഹാ​ളി​ൽ​നി​ന്ന്​ ഓ​ടു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷ ന​ട​ത്തി​പ്പു​കാ​ർ​ക്ക്​ സ്ത​ബ്​​ധ​രാ​യി നോ​ക്കി​നി​ൽ​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ഇ​യാ​ളെ ​തി​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. സം​ഭ​വ​ത്തി​ൽ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​​​െൻറ പ​രാ​തി ല​ഭി​ച്ച​താ​യി മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് പ​റ​ഞ്ഞു.


 

Tags:    
News Summary - Man Run with Question Paper after Half an Hour in PSC-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.