ചെര്‍പ്പുളശ്ശേരി: മനോനില തെറ്റിയ വ്യക്തിയുടെ ആക്രമണത്തില്‍ ബാങ്ക് ഉദ്യോഗസ്ഥക്ക് പരിക്കേറ്റു. ചെര്‍പ്പുളശ്ശേരി എസ്.ബി.ഐ ബ്രാഞ്ച് ജീവനക്കാരിയായ പെരിന്തല്‍മണ്ണ സ്വദേശി അനുപ്രിയയെ (33) തലക്കടിയേറ്റ് ഗുരുതര പരിക്കോടെ പെരിന്തൽമണ്ണ സ്വകാര്യാശുപതിയിൽ പ്രവേശിപ്പിച്ചു. ചെര്‍പ്പുളശ്ശേരി ടൗണില്‍ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നയാളാണ് അനുപ്രിയയെ ബാങ്കിനടുത്ത് വെച്ച് സിമൻറ് പൈപ്പ് എടുത്ത് തലക്കടിച്ചത്. ബാങ്കില്‍ നിന്ന് ജോലി കഴിഞ്ഞുപോകവെ വ്യാഴാഴ്ച വൈകീട്ട് ഒറ്റപ്പാലം റോഡ് ജങ്ഷനിലായിരുന്നു സംഭവം.
ഇയാളെ ചെര്‍പ്പുളശ്ശേരി സി.ഐ പി.എം. ഗോപകുമാര്‍, എസ്.ഐ സി.ടി. ബാബുരാജ്, എ.എസ്.ഐ രാംകുമാര്‍, സി.പി.ഒമാരായ ഷഹീദ്, അനില്‍കുമാര്‍, ഷാജഹാന്, ഉമ്മര്‍ സാദിഖ് എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്കുശേഷം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. വര്‍ഷങ്ങളായി ചെര്‍പ്പുളശ്ശേരി ടൗണില്‍ അലഞ്ഞുതിരിഞ്ഞ ചെര്‍പ്പുളശ്ശേരി സ്വദേശിയേയും ഇയാളോടൊപ്പം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.