അറസ്റ്റിലായ അർഷാദ്, അരുൺ

യുവാവിനെ വിവസ്ത്രനാക്കി ഫ്ലാറ്റിൽ കെട്ടിയിട്ട് കവർച്ച: പ്രതികൾ പിടിയിൽ

തൃപ്പൂണിത്തുറ: യുവാവിനെ ഫ്ലാറ്റിൽ കെട്ടിയിട്ട് വിവസ്ത്രനാക്കി കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. നിരവധി പിടിച്ചുപറിക്കേസുകളിലെ പ്രതികളായ തിരുവാങ്കുളം അമ്പാടിമല ചാണിയിൽ വീട്ടിൽ കുഞ്ഞപ്പു എന്ന അരുൺ (25), മട്ടാഞ്ചേരി പുതിയ റോഡ് ബംഗ്ലാവ് പറമ്പിൽ വീട്ടിൽ അർഷദ് (26) എന്നിവരെയാണ് ഹിൽപാലസ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ 28ന് തൃപ്പൂണിത്തുറ ചാത്താരി സ്റ്റാർ ഹോംസിലെ താമസക്കാരനായ അൽഅമീൻ എന്നയാളുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി വിവസ്ത്രനാക്കി കെട്ടിയിട്ട് പണവും മൊബൈൽ ഫോണും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന് കടന്നു കളയുകയായിരുന്നു.

കവർച്ചയ്ക്ക് ശേഷം ഒളിവിൽ പോയവരെ തുടർച്ചയായ അന്വേഷണത്തിലൊടുവിലാണ് പിടികൂടിയത്. പള്ളുരുത്തിയിൽ നിന്നും പിടികൂടിയ അർഷാദിന്റെ വീട്ടിൽ നിന്നും പൊലീസ് നഷ്ടപ്പെട്ട സാധനങ്ങളും കണ്ടെടുത്തു.

എസ്.എച്ച്.ഒ ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എം. പ്രദീപ്, എം. ഷമീർ, എ.എസ്.ഐമാരായ രാജീവ് നാഥ്, എം.ജി. സന്തോഷ്, ഷാജി, എസ്.സി.പി.ഒ ശ്യാം ആർ. മേനോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


Tags:    
News Summary - Man Stripped tied up in a flat and robbed: Two accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.