കൊച്ചി: യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജീവപര്യന്തം ശിക്ഷ ഹൈകോടതി ശരിവെച്ചു. പെരുമ്പാവൂർ വെങ്ങോലയിൽ പരീത് എന്നയാളുടെ ഭാര്യയും രണ്ട് കുട്ടികളുടെ മാതാവുമായ ഹവ്വയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വെങ്ങോല കാലകാട്ടപറമ്പില്‍ ബിജുവിന് എറണാകുളം അഡീ. സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്.
2002 ജനുവരി 15ന് ഹവ്വയുടെ പുരയിടത്തിൽ അതിക്രമിച്ചു കയറിയ ബിജു നൈട്രിക് ആസിഡ് ഒഴിക്കുകയായിരുന്നു. ശരീരത്തിൽ 30 ശതമാനം െപാള്ളലേറ്റ ഹവ്വ മൂന്നുമാസത്തിനുശേഷം മരിച്ചു. ഉണക്കാനിട്ട വസ്ത്രം അയയിൽനിന്നെടുക്കാൻ വരുമ്പോൾ കോഴിക്കൂടിെൻറ മറവില്‍ പതിയിരുന്ന ബിജു ആസിഡ് ഒഴിക്കുകയായിരുന്നെന്നാണ് കേസ്. ബിജുവാണ് ആസിഡ് ഒഴിച്ചതെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് ഹവ്വ മരണമൊഴി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ 2010 ആഗസ്റ്റ് 31നാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ച് സെഷൻസ് കോടതി ഉത്തരവിട്ടത്. ഇത് ചോദ്യം ചെയ്താണ് പ്രതി ഹൈകോടതിയില്‍ അപ്പീല്‍ നൽകിയത്.
ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ യുവതി ആശുപത്രിയില്‍നിന്ന് സ്വന്തം ഇഷ്ടപ്രകാരം ഡിസ്ചാർജായി മൂന്നുദിവസത്തിനുശേഷമാണ് മരിച്ചതെന്നും ആസിഡ് ആക്രമണമാണ് മരണകാരണമെന്ന് പറയാനാവില്ലെന്നുമായിരുന്നു ഹരജിക്കാരെൻറ വാദം. എന്നാൽ, പൊള്ളലേറ്റതുമൂലമുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത് ചൂണ്ടിക്കാട്ടിയ കോടതി, മരണമൊഴി അവിശ്വസിക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.