പ്രതി മഹേഷ്‌ ചന്ദ്രൻ

പൂക്കടയിൽനിന്ന് പണം മോഷ്ടിച്ചയാൾ പിടിയിൽ

നെടുമങ്ങാട്: പൂക്കടയിൽ നിന്നും പണം മോഷ്ടിച്ച കേസിലെ പ്രതിയെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കരുപ്പൂരു വാണ്ട ഗാന്ധി നഗർ ഇലവിൻകുഴി വീട്ടിൽ മഹേഷ്‌ ചന്ദ്രൻ (34) ആണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെയായിരുന്നു നെടുമങ്ങാട് കച്ചേരി ജങ്ഷനിലെ മഹാദേവ ഫ്ലവർ മാർട്ടിൽ കയറി മഹേഷ്‌ 9000 രൂപ അടങ്ങിയ പണപ്പെട്ടി മോഷ്ടിച്ചത്. ഈ പൂക്കട 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.

ഇയാൾ കടയിൽ കടന്ന് മോഷണം നടത്തുമ്പോൾ കടയിലെ ഒരു ജീവനക്കാരൻ കടക്കുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്നു. കടയുടമ അനൂപിന്റെ പരാതിയിൽ സമീപത്തെ കടയിലെ സി. സി. ടി. വി പരിശോധിച്ചാണ് മോഷ്ടാവിനെ കണ്ടെത്തിയത്. ഇയാൾ നേരത്തെയും മോഷണക്കേസിൽപെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - man who stole money from flower shop is arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.