കെ.എസ്.ആർ.ടി.സി ബസിലെ ടിക്കറ്റ് റാക്ക് മോഷ്ടിച്ചയാൾ അറസ്റ്റിൽ

നെടുമങ്ങാട്‌: സ്റ്റാൻഡിൽ നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ടിക്കറ്റ് റാക്ക് അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. തേക്കട മുക്കംപാല പനച്ചിവിളാകത്ത് വീട്ടിൽ അനിൽകുമാറിനെ (42)യാണ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ നിന്നാണ് ഇയാൾ ബാഗ് മോഷ്ടിച്ചത്.  ടിക്കറ്റ് റാക്കടങ്ങിയ ബാഗ് കണ്ടക്ടർ സീറ്റിനടിയിലെ അറയിൽ സൂക്ഷിച്ചതായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - man who stole the ticket rack of KSRTC bus was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.