പനമറ്റം വെളിയന്നൂർ ദേശാഭിമാനി വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ പക്ഷാചരണ പരിപാടി മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

വായന സംസ്കാര സമ്പന്നതയുടെ അടയാളം: മാണി സി കാപ്പൻ

പാലാ: സംസ്കാര സമ്പന്നതയുടെ അടയാളമാണ് വായനയെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പനമറ്റം വെളിയന്നൂർ ദേശാഭിമാനി വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ പക്ഷാചരണ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന സമൂഹത്തിൽ മൂല്യബോധമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ സരീഷ്കുമാർ, മാത്യൂസ് കെ പെരുമനങ്ങാട്ട്, വായനശാല കമ്മിറ്റി അംഗം ഐശ്വര്യപ്രസാദ്, വായനശാല പ്രസിഡൻ്റ് കെ എൻ രാധാകൃഷ്ണപിള്ള, സെക്രട്ടറി രാജീവ് പി എസ് തുടങ്ങിയവർ പ്രസംഗിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ പി മൻമഥൻ വായനാ സന്ദേശം നൽകി. പുസ്തകവണ്ടിയുടെ ഉദ്ഘാടനവും മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു.

Tags:    
News Summary - Mani C kappan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.