മാണി സി.കാപ്പൻ യു.ഡി.എഫ്​ വേദിയിൽ; പാലയുടെ വികസനത്തിന്​ തടസ്സം ജോസ്​.കെ മാണിയെന്ന്​ കാപ്പൻ

പാല: എൻ.സി.പിയിൽ നിന്ന്​ രാജിവെച്ച മാണി സി.കാപ്പൻ യു.ഡി.എഫ്​ വേദിയിലെത്തി. ഐശ്വര്യ കേരള യാത്രയുടെ വേദിയിലെത്തിയ കാപ്പനെ യു.ഡി.എഫ്​ നേതാക്കളായ രമേശ്​ ചെന്നിത്തല, ഉമ്മൻചാണ്ടി, എം.എം ഹസൻ, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്​ തുടങ്ങിയവർ ചേർന്ന്​ സ്വീകരിച്ചു.

അനുയായികളോടൊപ്പം ജാഥയായാണ്​ ഐശ്വര്യ കേരള യാത്രയുടെ വേദിയിലേക്ക്​ മാണി സി.കാപ്പൻ എത്തിയത്​. തന്നെ ഇത്രയും കാലം പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും നന്ദി പറയുന്നതായി മാണി സി.കാപ്പൻ പറഞ്ഞു. 16 മാസം കൊണ്ട്​ 462 കോടിയുടെ വികസനമാണ്​ പാലയിലുണ്ടായത്​.

പാലയുടെ വികസന പ്രവർത്തനങ്ങൾക്ക്​ തടസം സൃഷ്​ടിക്കുന്നത്​ ജോസ്​ കെ.മാണിയും സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവനുമാണെന്നും മാണി സി.കാപ്പൻ ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.