മന്ത്രി സ്ഥാനത്തിനായി ആരെയും വാടകക്ക് എടുക്കില്ല -മാണി സി. കാപ്പൻ

തിരുവനന്തപുരം: മന്ത്രി സ്ഥാനത്തിന് വേണ്ടി ആരെയും വാടകക്ക് എടുക്കില്ലെന്ന് എൻ.സി.പി നേതാവ് മാണി സി കാപ്പൻ. 
മുൻ സംസ്ഥാന പ്രസിഡന്‍റ് ഉഴവൂർ വിജയനുമായി ബന്ധപ്പെട്ട തന്‍റെ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

പീതാംബരൻ മാസ്റ്റർ ഏകാധിപതിയാണെന്ന് താൻ പറഞ്ഞിട്ടില്ല. കേരള കോൺഗ്രസ് ബിയുമായി ചർച്ച നടത്തിയതിലാണ് എതിർപ്പ്. ബാലകൃഷ്ണ പിള്ളയുമായി നടത്തിയ ചർച്ചകൾ പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും മാണി സി കാപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

 മന്ത്രി സ്ഥാനത്തിന് വേണ്ടി ആരെയും വാടകക്ക് എടുക്കില്ല.
 കഴിഞ്ഞ തവണ പാലാ സീറ്റ് തനിക്ക് നൽകാതിരിക്കാൻ ഉഴവൂർ വിജയൻ ശ്രമിച്ചിരുന്നു. പാലാ സീറ്റ് സംബന്ധിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - Mani C Kappan on NCP Crisis-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.