പാലാ: പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി മാണി സി.കാപ്പെൻറ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക്.
ഭവനസന്ദർശന പരിപാടികൾക്കാണ് രണ്ടാംഘട്ടത്തിൽ മുൻതൂക്കം. ഒരോ വീടുകളിലുമെത്തി പാലായിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുകയാണ് ചെയ്യുന്നത്. ജനസമക്ഷം വികസന സൗഹൃദസദസ്സുകളും തുടരുകയാണ്.
അതിനിടെ മാണി സി.കാപ്പെൻറ പ്രചാരണത്തിൽ സഹോദരങ്ങളും ബന്ധുക്കളും പങ്കാളികളായി. സഹോദരനും കിഴതടിയൂർ സർവിസ് ബാങ്ക് പ്രസിഡൻറുമായ അഡ്വ. ജോർജ് സി. കാപ്പൻ, ചാക്കോ സി.കാപ്പൻ, ചെറിയാൻ സി.കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ സി.കാപ്പൻ, ജോൺ സി.കാപ്പൻ, കുര്യൻ സി.കാപ്പൻ, സഹോദരിമാരായ മറിയാമ്മ, റാണി എന്നിവരും മറ്റ് കാപ്പൻ കുടുംബാംഗങ്ങളും പ്രചാരണരംഗത്തുണ്ട്.
സുഹൃത്തുക്കളെയും ബന്ധുക്കളെയും നേരിൽകണ്ട് വോട്ട് ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇവർ നടത്തുന്നത്. ഇതിെൻറ ഭാഗമായി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശനം നടത്തുന്നുണ്ട്.
മാണി സി.കാപ്പെൻറ ഭാര്യ ആലീസ്, മകൾ ദീപ എന്നിവരും പ്രചാരണരംഗത്ത് സജീവമാണ്. സുഹൃത്തുക്കളെയും മറ്റും നേരിൽകാണുകയും ഫോണിൽ വോട്ടുതേടിയുമാണ് ഇവർ പ്രചാരണ രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.