കൊച്ചി: വയസ്സ് 71 ആയെങ്കിലും മണിയമ്മക്കു മുന്നിൽ വഴങ്ങാത്ത വളയങ്ങളില്ല. സ്കൂട്ടർ മുതൽ ബുൾഡോസർ വരെ ഏതും ഇൗ പ്രായത്തിലും അനായാസം അവർക്കു കീഴടങ്ങും. എറണാകുളം തോപ്പുംപടി സ്വദേശി മണിയമ്മ എന്ന രാധാമണി ആളത്ര ചില്ലറക്കാരിയല്ല. ഈ പ്രായത്തിൽ ഏറ്റവുമധികം ലൈസൻസുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിനുടമയാണ്. ഒാേട്ടാറിക്ഷയും കാറും ബസും ട്രാക്ടറും ക്രെയിനും റോഡ് റോളറുമെല്ലാം ഒാടിക്കുന്നൊരു പെൺകരുത്ത്. എറണാകുളം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലായി 11 ശാഖയുള്ള എ.ടു.ഇസഡ് ഡ്രൈവിങ് സ്കൂളിെൻറ സ്ഥാപക.
ആലപ്പുഴ അരൂക്കുറ്റിയിൽനിന്ന് ട്രാൻസ്പോർട്ട് ബിസിനസുകാരനായ ടി.വി. ലാലെൻറ ജീവിതപങ്കാളിയായി 1967ൽ തോപ്പുംപടിയിൽ വന്നിറങ്ങിയതാണ് മണിയമ്മ. 1978ൽ കുടുംബം ഡ്രൈവിങ് സ്കൂൾ തുടങ്ങി. കാറിെൻറ ഡ്രൈവിങ് സീറ്റിലിരുത്തി ആദ്യമായി വളയം പിടിപ്പിച്ചത് ലാലൻ തന്നെ. 1981ൽ ൈഡ്രവിങ് ൈലസൻസ് എടുത്തു. അതൊരു തുടക്കം മാത്രമായിരുന്നു. അക്കാലത്ത് മംഗളൂരുവിൽനിന്ന് എടുക്കേണ്ടിയിരുന്ന ഹെവി ലൈസൻസും വൈകാതെ സ്വന്തമാക്കി. സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് നൽകിത്തുടങ്ങിയ സ്ഥാപനമാണ് ഇവരുേടത്.
പിന്നാലെ െഡ്രെവിങ് പഠിപ്പിക്കാനും തുടങ്ങി. 93ൽ സ്കൂട്ടർ ലൈസൻസ് എടുത്തു. വർഷങ്ങൾക്കുമുമ്പാണ് ക്രെയിൻ, എക്സ്കവേറ്റർ, ഫോർക് ലിഫ്റ്റർ, റോഡ് റോളർ, ട്രാക്ടർ, ട്രെയിലർ തുടങ്ങിയവയെല്ലാം പഠിച്ച് ലൈസൻസെടുത്തത്. നിലവിൽ ടൂ വീലർ മുതൽ അത്യധികം ശ്രദ്ധ പുലർത്തേണ്ടതായ ഹസാർഡ്സ് ലൈസൻസുവരെ മണിയമ്മക്കുണ്ട്. ഇതിനിടെ, 2004ൽ ഭർത്താവിെൻറ അപകടമരണം മണിയമ്മയുടെ ജീവിതത്തിലും ഒരുസഡൻ ബ്രേക്കിട്ടു.
ഒരുവർഷത്തോളം എല്ലാമുപേക്ഷിച്ച അവർ, വൈകാതെ വീണ്ടും തിരിച്ചെത്തി. പിന്നീടാണ് ഡ്രൈവിങ് സ്കൂളിെൻറ ചുമതല പൂർണമായും ഏറ്റെടുക്കുന്നത്. ഇന്ന് ഹെവി എക്വിപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടും ഇതിനൊപ്പമുണ്ട്.
മക്കളായ മിലനും മിനിയും മിജു ലാലും മരുമക്കളായ ദീപയും ശിവപ്രസാദും രാധികയും പേരമക്കളുമെല്ലാം ഈ രംഗത്തുണ്ട്. സംസ്ഥാനത്താദ്യമായി ഓട്ടോമൊബൈൽ ഡിപ്ലോമയെടുത്ത വനിതയാണ് മിനി. പേരമകൻ അരവിന്ദ് മിലൻ 21ാം വയസ്സിൽ 11 ലൈസൻസ് നേടി ഇന്ത്യ ബുക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.