കോട്ടയം: കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണി. കേരള കോൺഗ്രസ് മുഖമാസികയായ "പ്രതിച്ഛായ'യുടെ പുതിയ ലക്കത്തിൽ എഴുതിയ ലേഖനത്തിലാണ് മാണി ഇരുപാർട്ടികളെയും കുറ്റപ്പെടുത്തുന്നത്. എന്നാൽ ലേഖനത്തിൽ സി.പി.എമ്മിനെതിരെയോ എൽ.ഡി.എഫ് സർക്കാരിനെതിരെയോ കടുത്ത പ്രതികരണങ്ങളൊന്നും നടത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.
കസ്തൂരിരംഗൻ, ഗാഡ്ഗിൽ വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകിയ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ വഞ്ചിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ നടന്നത് യു.പി.എ ഭരണകാലത്താണ്. മലയോര മേഖലയിൽ കേരള കോൺഗ്രസിനുള്ള സ്വാധീനത്തിൽ വിറളിപൂണ്ട കോൺഗ്രസ് നേതാക്കൾ പട്ടയവിതരണം തടസപ്പെടുത്തി എന്നീ കാര്യങ്ങളും മാണി ചൂണ്ടിക്കാണിക്കുന്നുണ്ട്. ബി.ജെ.പിയേക്കാൾ കോൺഗ്രസിനെതിരെയാണ് ലേഖനത്തിൽ വിമർശനം എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.