കൊച്ചി: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപി ച്ച് നൽകിയ ഹരജി പിൻവലിക്കുന്ന വിവരം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കാൻ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈകോടതി നിർദേശം. ഹരജി പിൻവലിക്കാൻ അനു മതിതേടി സുരേന്ദ്രൻ നൽകിയ അപേക്ഷ പരിഗണിക്കേവയാണ് കോടതി നിർദേശം.
തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും തെൻറ ആരോപണം സാക്ഷിവിസ്താരത്തിലൂടെ തെളിയിക്കാൻ ഇൗ ഘട്ടത്തിൽ ബുദ്ധിമുട്ടാണെന്നും അതിനാൽ ഹരജി പിൻവലിക്കാൻ അനുവദിക്കണമെന്നുമായിരുന്നു സുരേന്ദ്രെൻറ ആവശ്യം. നടപടിക്രമങ്ങളുടെ ഭാഗമായി ഗസറ്റിൽ ഇക്കാര്യം പരസ്യം ചെയ്യണമെന്നും ഹരജി പിൻവലിക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്നറിയുന്നതിനാണ് പരസ്യം ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി. ഏപ്രിൽ നാലിന് ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റി.
മുസ്ലിം ലീഗിലെ പി.ബി. അബ്ദുൽ റസാഖിനോട് 89 വോട്ടിനാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്. മരിച്ചുപോയവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും പേരിൽ കള്ളവോട്ട് ചെയ്താണ് വിജയിച്ചതെന്നാരോപിച്ചായിരുന്നു ഹരജി. ഇതിനിടെ എം.എൽ.എ മരിച്ചു. സാക്ഷികളെ വിസ്തരിക്കാൻ സമൻസ് അയച്ചിട്ടും ഇവർ ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി പിൻവലിക്കാൻ അനുമതി തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.