കാസർകോട്: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ കർണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന 17 ബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ടിക്കാറാം മീണ. കലക്ടറേറ്റിൽ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ സ്റ്റേഷനുകളിൽ ആവശ്യമുണ്ടോയെന്ന് മണ്ഡലത്തിൽനിന്ന് ലഭിക്കുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തീരുമാനിക്കും.
പത്ത് കമ്പനി സെൻട്രൽ പാരാമിലിറ്ററി സേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ സേനക്ക് ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നടപടിയെടുക്കും. 101 പോളിങ് സ്റ്റേഷനുകൾ സെൻസിറ്റിവാണ്. ഇതിൽ 17 ബൂത്തുകൾ കർണാടക അതിർത്തിയോട് ചേർന്നാണ്. അവിടെ വെബ് കാസ്റ്റിങ് സംവിധാനമേർപ്പെടുത്തും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് സംബന്ധിച്ച പരാതി ലഭിച്ച സാഹചര്യത്തിൽ ആൾമാറാട്ടം തടയാൻ പ്രത്യേകശ്രദ്ധയുണ്ടാകും. സുതാര്യവും വിശ്വസനീയവുമായ വോട്ടെടുപ്പ് ഉറപ്പുവരുത്തും.
നാമനിർദേശ പത്രിക പിൻവലിക്കുന്ന അവസാന തീയതിക്കുശേഷം ആൻറി ഡീഫേസ്മെൻറ് വിഡിയോ സർവൈലൻസ് പ്രവർത്തനം ശക്തമാകും. ഇതിന് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. ഇ.വി.എം വിവിപാറ്റ് ബോധവത്കരണം നൽകും. രാഷ്ട്രീയ പാർട്ടികൾക്കും പരിശീലനം നൽകും. വോട്ടെടുപ്പിനിടെ സംശയം തോന്നിയാൽ അത് ഉന്നയിക്കാം. വോട്ടറുടെ പരാതി അസത്യമാണെങ്കിൽ കേസ് രജിസ്റ്റർചെയ്യാം. ഇ.വി.എം യന്ത്രങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് ഉന്നയിച്ച രണ്ടു പരാതികളും തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇ.വി.എം വിവിപാറ്റിനെക്കുറിച്ച് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരുത്തരവാദപരമാണ്.
പോളിങ് സ്റ്റേഷനുകളിൽ സൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. അതീവ പ്രശ്നസാധ്യതയുള്ള ബൂത്തുകൾ പ്രത്യേകം പരിഗണിച്ച് നടപടിയെടുക്കും. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തും. മാതൃക പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.