തിരുവനന്തപുരം: കേരള തപാൽ സർക്കിളിന്റെ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി ആലപ്പുഴ സ്വദേശിനിയായ മഞ്ജു പ്രസന്നൻ പിള്ള ചുമതലയേറ്റു. 1991 ബാച്ചിലെ ഇന്ത്യൻ പോസ്റ്റൽ സർവീസ് ഉദ്യോഗസ്ഥയാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിൽ മഞ്ജു പ്രസന്നൻ പിള്ള രാജ്യത്തുടനീളം വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പോസ്റ്റ്മാസ്റ്റർ ജനറൽ, തമിഴ്നാട് വെസ്റ്റേൺ റീജിയൻ, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഫിനാൻഷ്യൽ സർവീസസ്), ന്യൂഡൽഹി, ജനറൽ മാനേജർ (ബിസിനസ് ഡെവലപ്പ്മെന്റ്) പോസ്റ്റൽ ഡയറക്ടറേറ്റ് എന്നീ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയം, ടെലികോം വകുപ്പ്, കർണാടക ഗവൺമെന്റ് എന്നിവിടങ്ങളിൽ ഡെപ്യൂട്ടേഷനിലും പ്രവർത്തിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് സാഹിത്യത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദമുള്ള മഞ്ജു പ്രസന്നൻ പിള്ള എഴുത്തുകാരിയും കവയിത്രിയും കൂടിയാണ്. പ്രമുഖ കലാകാരനായ എസ്.ജി. വാസുദേവിനെ കുറിച്ചുള്ള വൃക്ഷക്ക് പുറമേ ഫാത്തിമ അഹമ്മദ്, സോമനാഥ് മൈതി, യശ്വന്ത് ഷിർവാദ്കർ തുടങ്ങിയ കലാകാരന്മാരെ കുറിച്ചുള്ള രചനകളും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.