മന്നം ജയന്തി അവധി: സര്‍ക്കാറിന്‍റേത് നിഷേധാത്മക സമീപനമെന്ന് കെ. മുരളീധരന്‍

ചങ്ങനാശ്ശേരി: മന്നം ജയന്തി പൊതു അവധിയാക്കിയത് യു.ഡി.എഫ് സര്‍ക്കാറാണെന്നും തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് പക്ഷംപിടിക്കാത്തത് കൊണ്ടായിരിക്കാം, മന്നം ജയന്തി സമ്പൂര്‍ണ അവധിയാക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന്‍റെ നിഷേധാത്മക സമീപനമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. സര്‍ക്കാറിന്‍റെ ഈ സമീപനം തിരുത്തണം. ആവശ്യം മുന്നില്‍വന്നാല്‍ യു.ഡി.എഫ് സര്‍ക്കാറിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്നം ജയന്തിദിനത്തില്‍ പെരുന്ന മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്കുശേഷം ജനുവരി രണ്ടിലെ പൊതു അവധി നൊഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്​ ആക്ടിന്‍റെ പരിധിയില്‍ കൊണ്ടു വരണമെന്ന എന്‍.എസ്.എസിന്‍റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കെ. മുരളീധരന്‍. 

Tags:    
News Summary - Mannam Jayanthi holiday: K Muraleedharan says govt's negative attitude

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.