തിരുവനന്തപുരം: ക്രമസമാധാനചുമതലയുള്ള ദക്ഷിണമേഖല എ.ഡി.ജി.പിയുടെ താൽക്കാലിക ച ുമതല ബറ്റാലിയൻ എ.ഡി.ജി.പി മനോജ് എബ്രഹാമിന് കൈമാറി. ദക്ഷിണമേഖല എ.ഡി.ജി.പിയായിരു ന്ന അനിൽകാന്തിനെ വിജിലൻസ് എ.ഡി.ജി.പിയായി നിയമിച്ച ഒഴിവിലാണ് മനോജ് എബ്രഹാമിന് ചുമതല. ബറ്റാലിയൻ എ.ഡി.ജി.പിയുടെ ചുമതലയും മനോജ് എബ്രഹാം വഹിക്കും.
വ്യാഴാഴ്ച വിരമിച്ച വിജിലൻസ് ഡയറക്ടർ ഡി.ജി.പി ബി.എസ്. മുഹമ്മദ് യാസീന്‍ യാത്രയയപ്പ് നൽകി. എസ്.എ.പി ഗ്രൗണ്ടിൽ നടന്ന വിടവാങ്ങൽ പരേഡിൽ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. ഡി.ജി.പിമാരായ ഋഷിരാജ് സിങ്, എ. ഹേമചന്ദ്രൻ, എൻ. ശങ്കർ റെഡ്ഡി, ബി.എസ്.എഫ് ഡയറക്ടർ എൻ.സി. അസ്താന, റിട്ട. ഡി.ജി.പി രാജേഷ് ദിവാൻ തുടങ്ങിയവർ പങ്കെടുത്തു.
പൊലീസ് ആസ്ഥാനത്ത് നൽകിയ യാത്രയയപ്പിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പങ്കെടുത്തു. യാത്രയയപ്പിെൻറ ഭാഗമായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഐ.പി.എസ് അസോസിഷേയൻ ഫുട്ബാൾ മത്സരം നടത്തി. ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെയും ഐ.ജി ലക്ഷ്മണൻ ഗോകുലത്തിെൻറയും നേതൃത്വത്തിൽ ടീമുകൾ മത്സരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.