തിരുവനന്തപുരം: സ്ഥാനക്കയറ്റം ലഭിച്ച മനോജ് എബ്രഹാമിനെ ആംഡ് പൊലീസ് ബറ്റാലിയൻസ ് എ.ഡി.ജി.പിയായി നിയമിച്ചു. തിരുവനന്തപുരം റേഞ്ച് ഐ.ജി, സൈബർഡോം മേധാവി ഉൾപ്പെടെ അദ്ദേഹം വഹിക്കുന്ന ചുമതലകളെല്ലാം തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ സി.എം.ഡി ആയിരുന്ന ഡി.ജി.പി എൻ. ശങ്കർ റെഡ്ഡിയെ റോഡ് സുരക്ഷ കമീഷണറായും നിയമിച്ചു. എക്സ് കേഡർ തസ്തിക സൃഷ്ടിച്ചാണ് നിയമനം.
കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ തസ്തിക ഡി.ഐ.ജി റാങ്കിലേക്ക് ഉയർത്തി നിലവിലെ സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാറിനെ അവിടെ നിലനിർത്തി. ഡി.ഐ.ജിമാരായി സ്ഥാനക്കയറ്റം ലഭിച്ച എ. അക്ബറിനെ സെക്യൂരിറ്റി വിഭാഗത്തിലും കെ.എ.പി നാല് കമാൻഡൻറ് കോറി സഞ്ജയ് കുമാർ ഗുരുഡിനെ പൊലീസ് ആസ്ഥാനത്തും പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായിരുന്ന ഡി.ഐ.ജി ശ്യാംസുന്ദറിനെ പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ എം.ഡിയായി ശങ്കർ റെഡ്ഡിക്ക് പകരവും നിയമിച്ചു. ആലപ്പുഴ എസ്.പിയായി നിയമിതനായ സുജിത് ദാസിനെ കണ്ണൂർ കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡൻഡാക്കി. പകരം എസ്.പിയെ നിയമിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.