കൊച്ചി: ബി.എം.എസ് നേതാവ് അയനിക്കാട് ചൊറിയൻചാൽ താരേമ്മൽ സി.ടി. മനോജ് എന്ന പയ്യോളി മനോജിെന (35) കൊലപ്പെടുത്തിയത് സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി നേതൃത്വത്തിെൻറ അറിവോടെയെന്ന് സി.ബി.െഎ. കഴിഞ്ഞദിവസം പിടിയിലായ ഒമ്പത് പ്രതികളെ ഹാജരാക്കി സി.ബി.െഎ എ.എസ്.പി വൈ. ഹരികുമാർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇൗ ആേരാപണം. പ്രതികളെ കൂടുതൽ ചോദ്യംചെയ്യലിന് കോടതി 12 ദിവസത്തേക്ക് സി.ബി.െഎ കസ്റ്റഡിയിൽ വിട്ടു.
16 മുതൽ 26 വരെ പ്രതികളായ സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി സെക്രട്ടറി കീഴൂർ വള്ളുപറമ്പിൽ ചന്തു മാസ്റ്റർ എന്ന ടി. ചന്തു (73), പയ്യോളി ലോക്കൽ സെക്രട്ടറി കീഴൂർ പുതിയ വീട്ടിൽ പി.വി. രാമചന്ദ്രൻ (59), ബ്രാഞ്ച് സെക്രട്ടറി തിക്കോടി പുറകാട് പിലാതോട്ടിൽ പി.കെ. കുമാരൻ (53), ലോക്കൽ കമ്മിറ്റി അംഗങ്ങളായ പയ്യോളി ഷോനിനാഥത്തിൽ എൻ.സി. മുസ്തഫ (47), കാവുംപുറത്തുതാഴെ കെ.ടി. ലിഗേഷ് (38), പേയ്യാളി സീസണിൽ താമസിക്കുന്ന സി. സുരേഷ് ബാബു (54), ഡി.വൈ.എഫ്.െഎ മുച്ചുകുന്ന് സെക്രട്ടറി പുളിയേടത്ത് വീട്ടിൽ പി. അനൂപ് (28), കൊയിലാണ്ടി മീത്തൽ നീലംചേരി അരുൺനാഥ് (26), നാറാത്ത് മീത്തൽ കെ.ബി. രതീഷ് (27) എന്നിവരെയാണ് ജനുവരി 10 വരെ കസ്റ്റഡിയിൽ വിട്ടത്.
സി.പി.എം പ്രവർത്തകനായ കൂരിയാട് ബാബുവിന് നേരെയുണ്ടായ ആക്രമണവും മനോജിന് പയ്യോളി മേഖലയിലുണ്ടായിരുന്ന ജനസമ്മതിയുമാണ് കൊലക്ക് കാരണമായി സി.ബി.െഎ പറയുന്നത്. 2012 ഫെബ്രുവരി ഒമ്പതിനാണ് ബാബു ആക്രമിക്കപ്പെട്ടത്. തൊട്ടടുത്ത ദിവസംതന്നെ മനോജിനെ ആക്രമിക്കാനുള്ള ഗൂഢാലോചന പയ്യോളിയിലെ സി.പി.എം ഒാഫിസിൽ നടന്നു. തെൻറ അയൽവാസിയും സുഹൃത്തുമായ മനോജിനെ ആക്രമിക്കാനുള്ള ദൗത്യം ഒന്നാം പ്രതി അജി ആദ്യം ഏറ്റെടുത്തില്ലെങ്കിലും പിന്നീട് നേതൃത്വത്തിെൻറ നിർബന്ധത്തിന് വഴങ്ങി അജിയും രണ്ടാം പ്രതി ജിതേഷും ഏറ്റെടുക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടിയിലായ 15 പേർക്ക് മനോജുമായി ശത്രുതയുണ്ടായിരുന്നില്ല. ഇവരിൽ പലരും മനോജിനെ നേരിട്ട് കണ്ടിട്ടുപോലുമില്ലായിരുന്നു. ഇപ്പോൾ അറസ്റ്റിലായ 16 മുതൽ 21വരെ പ്രതികളായ ആറ് സി.പി.എം നേതാക്കൾ തിരശ്ശീലക്ക് പിന്നിലിരുന്ന് ചരടുവലിച്ചാണ് കൊല നടത്തിയതെന്ന് സി.ബി.െഎ ആരോപിക്കുന്നു. ഒന്നാം പ്രതി അജിയാണ് മുച്ചുകുന്നിൽനിന്ന് ആക്രമണം നടത്താൻ ഏഴുപേരെ എത്തിച്ചത്. ആയുധങ്ങൾ എത്തിച്ചത് ഡി.വൈ.എഫ്.െഎ നേതാവ് അനൂപാണ്.
2012 ഫെബ്രുവരി 12ന് ഒാേട്ടായിലാണ് ആക്രമിസംഘത്തെ അജി മനോജിെൻറ വീടിന് സമീപം എത്തിച്ചത്. നേതൃത്വത്തിെൻറ അനുമതി കിട്ടിയതിന് പിന്നാലെ അജിയും ജിതേഷും ഏഴുപേരെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നത്രേ. ഗുരുതര പരിക്കേറ്റ മനോജ് തൊട്ടടുത്ത ദിവസം മരിച്ചു. 12ാം പ്രതി അഖിൽനാഥ്, 13ാം പ്രതി റംഷാദ്, 23ാം പ്രതി അരുൺനാഥ്, 24ാം പ്രതി കെ.വി. രതീഷ് എന്നിവരാണ് ആക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് സി.ബി.െഎ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേർ വിദേശത്താണ്. ഒരാൾ അടുത്തിടെ ആത്മഹത്യ ചെയ്തതായും സി.ബി.െഎ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.