മനോരമ ന്യൂസ്​ -വി.വി.ആർ എക്​സിറ്റ്​ പോൾ: യു.ഡി.എഫ്​ തരംഗം; ബി.ജെ.പിക്ക്​ പൂജ്യം

തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി ഇക്കുറിയും അക്കൗണ്ട്​ തുറക്കില്ലെന്ന്​ മനോരമ ന്യൂസ്​ - വി.വി.ആർ എക്​സിറ്റ്​ പോൾ ഫലം. യു.ഡി.എഫിന്​ വ്യക്തമായ ആധിപത്യം ഉറപ്പിച്ചുപറയുന്ന എക്സിറ്റ്​പോളിൽ യു.ഡി.എഫിന്​ 16 മുതൽ 18 വരെയും എൽ.ഡി.എഫിന്​ രണ്ട്​ മുതൽ നാലു വരെയുമാണ്​​ പ്രവചനം. കണ്ണൂർ, ആലത്തൂർ മണ്ഡലങ്ങളാണ്​ ഇടതു വലതു മുന്നണികൾക്ക്​ തുല്യവോട്ടുവിഹിതവുമായി എങ്ങോട്ടും മറിയാമെന്ന നിലയിലുള്ളത്​.

സംസ്ഥാനം ഉറ്റുനോക്കിയ വടകരയിൽ കെ.കെ. ശൈലജ ജയിക്കും. ഒപ്പം എ. വിജയരാഘവൻ മത്സരിക്കുന്ന പാലക്കാടും എൽ.ഡി.എഫിന്​ ലഭിക്കും. തൃശൂരിൽ കെ. മുരളീധരൻ ഒന്നാമതും സുനിൽകുമാർ രണ്ടാമതും വരുമ്പോൾ സുരേഷ്​ ഗോപിക്ക്​ മൂന്നാം സ്ഥാനം മാത്രം. തിരുവനന്തപുരത്ത്​ ശശി തരൂർ തന്നെ. രാജീവ്​ ചന്ദ്രശേഖർ രണ്ടാമതെത്തും. പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി ജയിക്കുമ്പോൾ അനിൽ ആന്‍റണിക്കും പിന്നിൽ തോമസ്​ ഐസക്​ മൂന്നാമതാകുമെന്നുമാണ്​ ശ്രദ്ധേയ പ്രവചനം.

കാസർകോട്​, വയനാട്​, കോഴിക്കോട്​, പൊന്നാനി, മലപ്പുറം, ചാലക്കുടി, ആലത്തൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, ആറ്റിങ്ങൽ, കൊല്ലം, കോട്ടയം, മാവേലിക്കര എന്നവയാണ്​ എക്സിറ്റ്​പോൾ യു.ഡി.എഫിന്​ നൽകുന്ന മണ്ഡലങ്ങൾ.

Tags:    
News Summary - Manorama News VVR Exit Poll UDF Trends; Zero for BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.