തിരുവനന്തപുരം: മഞ്ചക്കണ്ടിയിൽ പൊലീസ് വെടിവെപ്പിൽ മാവോവാദികൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ ഉദ്യോ ഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഫിറോസിന് പകരം ഉല്ലാസിന് അന്വേഷണ ചുമതല നൽകി.
മഞ്ചക്കണ്ടിയിൽ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലിന് ഫിറോസ് സാക്ഷിയായിരുന്നു. ഏറ്റുമുട്ടലിന് സാക്ഷിയായ ആളെ തെന്ന അന്വേഷണ ചുമതല ഏൽപ്പിക്കുന്നത് സുതാര്യതയെ ബാധിക്കുമെന്നതിനാലാണ് ഫിറോസിനെ മാറ്റിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഏറ്റുമുട്ടൽ വ്യാജമാണെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്.
അട്ടപ്പാടി മഞ്ചക്കണ്ടിയിൽ നാല് മാവോവാദികളെയാണ് തണ്ടർ ബോൾട്ട് സേന വെടിവെച്ച് കൊന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന ഏറ്റുമുട്ടലിലായിരുന്നു കൊലപാതകങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.