മേപ്പാടി (വയനാട്): ആദിവാസി സ്ത്രീകൾക്കുനേരെയുള്ള മോശം പെരുമാറ്റത്തിനെതിരെ താക്കീ ത് എന്ന നിലയിൽ അട്ടമലയിലെ സ്വകാര്യ റിസോർട്ടിനു നേരെ മാവോവാദി ആക്രമണം.
റിസോർട ്ടിെൻറ ജനൽചില്ലുകൾ അടിച്ചുതകർത്ത നിലയിലാണ്. ആക്രമണം ബുധനാഴ്ച പുലർച്ചെയാണെന ്നു കരുതുന്നു. നിലവിൽ പ്രവർത്തിക്കാത്ത റിസോർട്ടാണിത്. അടുത്തകാലത്ത് അട്ടമല ആനക്കുഞ്ചിമൂല ആദിവാസി കോളനിയിലെ സ്ത്രീകളെ വഴിയിൽ തടഞ്ഞുനിർത്തി അരിയും മറ്റു വസ്തുക്കളും നൽകാമെന്ന് പ്രലോഭിപ്പിച്ച് റിസോർട്ടിലേക്ക് കൊണ്ടുപോയി ലൈംഗിക ചൂഷണം നടത്താൻ ശ്രമിച്ച റിസോർട്ടിെൻറ ആളുകൾക്കെതിരായ താക്കീത് എന്ന നിലയിലാണ് ആക്രമണം എന്നു സൂചിപ്പിക്കുന്ന പോസ്റ്ററുകൾ ഭിത്തിയിൽ പതിച്ചിട്ടുണ്ട്.
സി.പി.ഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയ സമിതിയുടെ പേരിലുള്ളതാണ് പോസ്റ്ററുകൾ. കൽപറ്റ ഡിവൈ.എസ്.പി. എം.ജെ. ജേക്കബ് സ്ഥലം സന്ദർശിച്ചു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
ആനക്കുഞ്ചിമൂല ആദിവാസി കോളനിയിൽ മാവോവാദികൾ എത്തി വിവരങ്ങൾ അന്വേഷിച്ചതായി ആദിവാസികൾ പറഞ്ഞു. സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നു. മേപ്പാടി പൊലീസും തണ്ടർബോൾട്ട് സേനാംഗങ്ങളും റിസോർട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.