തൃശൂർ: അട്ടപ്പാടി വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അജ്ഞാത മൃതദ േഹങ്ങളായി സംസ്കരിക്കാനുള്ള പൊലീസ് നീക്കം മനുഷ്യത്വ വിരുദ്ധമാണെന്ന് മനുഷ്യാവകാ ശ-പൗരാവകാശ പ്രവർത്തകൻ ഗ്രോവാസു.
കന്യാകുമാരി അളകപ്പപുരം സ്വർണത്തിെൻറ മകൾ ര മ എന്ന അജിതയുടെയും ചെന്നൈ സി.എൽ.ടി നഗർ അരവിന്ദൻ എന്ന ശ്രീനിവാസേൻറതുമാണ് മൃതദേ ഹങ്ങൾ എന്ന് വ്യക്തമായിട്ടും ബന്ധുക്കൾ ഏറ്റുവാങ്ങാൻ തയാറായിട്ടും ഊരും പേരുമില്ലാത്തവരായി സംസ്കരിക്കുന്നത് ജനാധിപത്യസമൂഹത്തിന് ചേർന്നതല്ലെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ഓർമിപ്പിച്ചു.
ശ്രീനിവാസെൻറ ബന്ധുക്കൾ തിരിച്ചറിയാനെത്തുകയും ഡി.എൻ.എ പരിശോധനക്ക് രക്തസാമ്പിൾ നൽകി റിസൽറ്റിന് കത്തിരിക്കുകയാണ്. പൊലീസ് അജിതയുടെ കുടുംബത്തെ കണ്ടെത്തി വിവരമറിയിച്ച് മൃതദേഹം ഏറ്റെടുക്കരുതെന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചിരിക്കുകയുമാണ്. അങ്ങനെയിരിക്കേ, ഇവരുടെ ബന്ധുക്കളെ തേടി കഴിഞ്ഞ ദിവസം തമിഴ് പത്രങ്ങളിൽ പരസ്യം നൽകി പൊലീസ് തെറ്റിദ്ധാരണ പരത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ശ്രീനിവാസെൻറ ബന്ധുക്കൾ തിരിച്ചറിയാൻ എത്തിയപ്പോൾ സഹായത്തിനുണ്ടായിരുന്ന തമിഴ്നാട്ടിലെയും കേരളത്തിലെയും മനുഷ്യാവകാശ പ്രവർത്തകരെ കാണരുതെന്നും സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തി. ദീർഘനേരം മൊഴിയെടുത്തു എന്ന് പറഞ്ഞു.
ബന്ധുക്കളോട് സംസാരിച്ചശേഷം പൊലീസ് അവരെ ഓട്ടോയിൽ കയറ്റി പറഞ്ഞയച്ചു. അതിനു ശേഷം ബന്ധുക്കൾ ആരുമായും ബന്ധപ്പെട്ടിട്ടില്ല. ഡി.എൻ.എ പരിശോധനക്ക് അയക്കാതെ ബന്ധുക്കളെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായി സംശയമുണ്ട്. ഇത് പരിഷ്കൃത സമൂഹത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും ചേർന്നതല്ല. പൊലീസ് ഭീഷണി അവസാനിപ്പിച്ച് ബന്ധുക്കൾക്ക് മൃതദേഹം കൈമാറാൻ സർക്കാർ സാഹചര്യം ഒരുക്കണം. അല്ലെങ്കിൽ ഈ മൃതദേഹങ്ങൾ കേരളത്തിെൻറ പൊതുമനസ്സാക്ഷിയുടെ പേരിൽ ഏറ്റെടുക്കാൻ മനുഷ്യാവകാശ പ്രവർത്തകർ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.
മൃതദേഹം സംസ്കരിക്കുമ്പോൾ പൊതുജനങ്ങൾക്കും മനുഷ്യാവകാശപ്രവർത്തകർക്കും അന്ത്യാഭിവാദ്യം അർപ്പിക്കാനുള്ള അവസരമെങ്കിലും സർക്കാർ ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ പി.പി. ഷാേൻറാലാൽ (പോരാട്ടം), അഡ്വ.പി.എ. ഷൈന, സി.എ. അജിതൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.