നിലമ്പൂര്‍ വെടിവെപ്പ്: പൊലീസിനെതിരെ കേസെടുത്തിട്ടില്ലെന്ന് വിശദീകരണം

കോഴിക്കോട്: നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പൊലീസിനെതിരെ കേസെടുത്തിട്ടില്ളെന്ന് ഒൗദ്യോഗിക വിശദീകരണം. പി.യു.സി.എല്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.എ. പൗരന്‍െറ പരാതില്‍ മൂന്നുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തെന്ന വാര്‍ത്തയെ തുടര്‍ന്ന് പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്‍ററിലെ ഡെപ്യൂട്ടി ഡയറക്ടറുടെ പേരിലാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

മാവോവാദി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അഡ്വ. പി.എ. പൗരന്‍ ക്രൈംബ്രാഞ്ച് ഐ.ജിക്ക് നല്‍കിയ പരാതി തുടര്‍നടപടികള്‍ക്കായി അന്വേഷണ ഉദ്യോഗസ്ഥന് നല്‍കുകയാണുണ്ടായതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ മൊഴി രേഖപ്പെടുത്താനായി പരാതിക്കാരനോട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ പരാതിയിന്മേല്‍ ഇതുവരെ എഫ്.ഐ.ആര്‍ തയാറാക്കുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ളെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Tags:    
News Summary - maoist encounter case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.