മാവോവാദിയെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചത്​ ഇടത്​ സർക്കാറിന്​ അപമാനകരം -എ.​െഎ.എസ്​.എഫ്​

തിരുവനന്തപുരം: വയനാട്ടിലെ ബാണാസുരമലയിലെ വെള്ളാരംകുന്നിൽ മാവോവാദിയെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ച നടപടി ഇടതുപക്ഷ സർക്കാറിന്​ അപമാനകരമാണെന്ന് എ.​െഎ.എസ്​.എഫ്​ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകരും പ്രദേശവാസികളും മരണപ്പെട്ടയാളുടെ ബന്ധുക്കളും ഒരേസ്വരത്തിൽ ഏറ്റുമുട്ടൽ വ്യാജമാണെന്നും പൊലീസ് നടപടി എകപക്ഷീയമാണെന്നും അഭിപ്രായപ്പെട്ടിട്ടും അധികാരികളുടെ മൗനം ഏറ്റുമുട്ടൽ വ്യാജമാണെന്ന് തെളിയിക്കുന്നതാണ്.

ഇടക്കിടക്കുണ്ടാകുന്ന ഇത്തരം വ്യാജ ഏറ്റുമുട്ടലുകൾ ഇടതുപക്ഷ സർക്കാറി​െൻറ പ്രഖ്യാപിത നയങ്ങൾക്ക്​ വിരുദ്ധമാണ്. പൊലീസ് നടത്തുന്ന ഇത്തരം മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ മജിസ്​റ്റീരിയൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എ.​െഎ.എസ്​.എഫ്​ സംസ്ഥാന പ്രസിഡൻറ്​ പി. കബീറും സെക്രട്ടറി ജെ. അരുൺ ബാബുവും ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.