കൽപറ്റ: ലക്കിടിയിലെ സ്വകാര്യ റിസോർട്ടിൽ പൊലീസിെൻറ വെടിയേറ്റ് മാവോവാദി നേതാവ് സി. പി. ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. ക്രൈം ബ്രാഞ്ച് കണ്ണൂർ എസ്.പി ഡോ. ശ്രീനിവാസിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത് . കേസ് ഏറ്റെടുക്കുന്നതിെൻറ ഭാഗമായി ശനിയാഴ്ച റിസോർട്ടിലെത്തിയ സംഘം പ്രാഥമിക അന്വേ ഷണം പൂർത്തിയാക്കി.
അതേസമയം, ജലീലിനൊപ്പം റിസോർട്ടിലെത്തിയ കൂട്ടാളിയെ കണ്ടെത്താ ൻ തിരച്ചിൽ ഊർജിതമാക്കി. തമിഴ്നാട് സ്വദേശി ചന്ദ്രുവാണ് റിസോർട്ടിലെത്തിയതെന്ന് ഒരുവിഭാഗം സംശയം പ്രകടിപ്പിക്കുമ്പോൾ, മറുവിഭാഗം ഇത് തള്ളുകയാണ്. സി.സി.ടി.വി ദൃശ്യങ്ങളിൽ ജലീലിനൊപ്പം നടന്നുവരുന്നയാളുടെ നടത്തവും ചന്ദ്രുവിെൻറ നടത്തവും സാദൃശ്യമുണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ, പൊലീസ് വെള്ളിയാഴ്ച പുറത്തുവിട്ട ചിത്രത്തിൽ ജലീലിനൊപ്പം തോക്കുമായി നിൽക്കുന്നയാൾക്ക് 20നും 25നും ഇടയിൽ പ്രായമാണുള്ളതെന്ന് ചൂണ്ടിക്കാട്ടുന്നു. ചന്ദ്രുവിന് 40നടുത്ത് പ്രായമുണ്ട്.
പരിക്ക് ഗുരുതരമായതിനാൽ അധികകാലം ഒളിവിൽ കഴിയാനാകില്ലെന്നും ഉടൻ പിടിയിലാകുമെന്നുമാണ് അന്വേഷണ സംഘത്തിെൻറ പ്രതീക്ഷ. റിസോർട്ടിൽ ആദ്യം വെടിയുതിർത്തതാരെന്നതിനെച്ചൊല്ലി വിവാദം മുറുകുന്നതിനിടെ ഒരു സി.സി.ടി.വി ദൃശ്യംകൂടി പൊലീസ് പുറത്തുവിട്ടു. റിസോര്‍ട്ടിലെ റിസപ്ഷനില്‍ നിന്നുമുള്ള 14 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് ഇതിൽ. കൊല്ലപ്പെട്ട ജലീല്‍ ബാഗില്‍നിന്ന് തോക്കെടുക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
റിസപ്ഷനില്‍ ജീവനക്കാര്‍ക്കൊപ്പം നില്ക്കുന്ന ജലീലും കൂട്ടാളിയും പുറത്തേക്ക് നോക്കി തോള് സഞ്ചിയില്‍നിന്ന് തോക്കെടുക്കുന്നതും തുടർന്ന് പുറത്തേക്ക് വേഗത്തിൽ നീങ്ങുന്നതുമാണ് ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. എന്നാൽ, ഇതിനുമുമ്പും ശേഷവുമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ല. പൊലീസ് സംഘത്തെ കണ്ട് മാവോവാദികൾ പുറത്തേക്ക് ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് പുറത്തുവരുന്ന വിവരം.
മാവോവാദികളാണ് ആദ്യം വെടിയുതിർത്തതെന്നും ആത്മരക്ഷാർഥമാണ് തിരിച്ചുവെടിവെച്ചതെന്നുമുള്ള പൊലീസ് ഭാഷ്യം തള്ളി വെള്ളിയാഴ്ച റിസോർട്ടിലെ ജീവനക്കാർ രംഗത്തുവന്നിരുന്നു. പിന്നാലെ ഇത് നിഷേധിക്കുന്ന വിഡിയോ പൊലീസ്തന്നെ പുറത്തുവിട്ടു.
നേരത്തെ രണ്ടു ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ആരാണ് ആദ്യം നിറയൊഴിച്ചതെന്ന സംശയം സജീവമായിരിേക്ക, വെടിയുതിർക്കുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിടണമെന്ന ആവശ്യം പല കോണുകളിൽനിന്നുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.